മരട്: മേഖലയിലെ വഴിയോര കച്ചവടക്കാർ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ യൂണിയൻ രൂപീകരിച്ചു. യൂണിയൻ രൂപീകരണ യോഗം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി മഹേഷ് ഉദ്ഘാടനം ചെയ്തു. നഗരസഭ പ്രതിപക്ഷ നേതാവ് സി.ആർ. ഷാനവാസ് മെമ്പർഷിപ്പ് വിതരണം നടത്തി. യൂണിയൻ തൃപ്പൂണിത്തുറ ഏരിയാ സെക്രട്ടറി പി. വാസുദേവൻ, സി.പി.എം ലോക്കൽ സെക്രട്ടറി എം.പി. സുനിൽകുമാർ, മേഖലാ സെക്രട്ടറി ഡെയ്സൺ, കൗൺസിലർ സി.വി. സന്തോഷ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി എം.വി. ഉല്ലാസ് (പ്രസിഡന്റ്), അസ്‌ലം (സെക്രട്ടറി), സനൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.