കൊച്ചി: ഭാരതീയ വ്യാപാരി വ്യവസായി സംഘത്തിന്റെ ജില്ലാ സമ്മേളനം ഇന്ന് തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ നടക്കും. വൈകിട്ട് 3ന് മുൻ ഡി.ജി.പി ഡോ.ജേക്കബ് തോമസ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എൻ.അജിത്ത് കർത്ത അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് വെങ്കിട്ടരാമൻ ശർമ്മ, ആർ.എസ്.എസ് പ്രാന്ത സഹകാര്യവാഹ് കെ.പി.രാധാകൃഷ്ണൻ എന്നിവർ പ്രഭാഷണം നടത്തുമെന്ന് ജില്ലാ ജനറൽ സെക്രട്ടറി സി.ആർ. ലൻജീവൻ, സെക്രട്ടറി എം.ജി.അനൂപ്, ഖജാൻജി ദീപ ഗണേഷ് എന്നിവർ അറിയിച്ചു.