കോതമംഗലം: ദേവഗിരി ശ്രീ നാരായണ ഗുരുദേവ മഹാക്ഷേത്രത്തിലെ ഒൻപതാമത് പ്രതിഷ്ഠാ മഹോത്സവം ഈമാസം 30ന് ആരംഭിക്കും. ഏപ്രിൽ നാലിന് യോഗം കൗൺസിലർ പി.ടി.മന്മദൻ, ആലുവ അദ്വൈതാശ്രമം മഠാധിപതി ബ്രഹ്മശ്രീ ധർമ്മചൈതന്യ സ്വമികൾ എന്നിവരുടെ ആത്മീയ പ്രഭാഷണങ്ങളോടെ ഉത്സവം സമാപിക്കും. ഉത്സവ ചടങ്ങുകൾക്ക് നേതൃത്വം വഹിക്കുന്നവർ ഇന്ന്(20)രാവിലെ 9.30ന് ക്ഷേത്രത്തിലെ പതിവ് പൂജകൾക്ക് ശേഷം ക്ഷേത്രം തന്ത്രി നിമേഷ് ശാന്തിയിൽ നിന്നും പീതാംബര ദീക്ഷ സ്വീകരിക്കും.