കിഴക്കമ്പലം: പട്ടിമറ്റം ജമാഅത്ത് യു.പി സ്‌കൂളിലെ സ്‌കൗട്ട് യൂണിറ്റ് കുന്നത്തുനാട് പൊലീസ് ഇൻസ്‌പെക്ടർ വി.ടി. ഷാജൻ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഹനീഫ കുഴുപ്പിള്ളി അദ്ധ്യക്ഷനായി. സിനിആർട്ടിസ്റ്റ് ഉണ്ണി എസ്.നായർ മുഖ്യാതിഥിയായി. സ്‌കൂൾ സെക്രട്ടറി കെ.വി. അബ്ദുൽ ലത്തീഫ്, പി.എ. ജോസഫ്, അബ്ദുസത്താർ ബാഖവി, ടി.എ. ഇബ്രാഹിം, കെ.എൻ. മൈതിൻ, സി.എം. ഷംനാജ്, വി.പി. ജബ്ബാർ, ഹെഡ്മാസ്റ്റർ കെ.കെ. ഭാസ്‌കരൻ, പരീത് തുടങ്ങിയവർ സംസാരിച്ചു.