കോതമംഗലം: താലൂക്കുതല ആശുപത്രിയാക്കുന്ന സംസ്ഥാനതല ലിസ്റ്റിൽ കോതമംഗലം മണ്ഡലത്തിലെ ചെറുവട്ടൂർ സർക്കാർ ആയുർവേദ ആശുപത്രി ഉൾപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് നിയമസഭയിൽ വ്യക്തമാക്കി. കോതമംഗലം മണ്ഡലത്തിൽ നെല്ലിക്കുഴി പഞ്ചായത്തിലെ ചെറുവട്ടൂരിൽ സ്ഥിതി ചെയ്യുന്ന ഗവൺമെന്റ് ആയുർവേദ ആശുപത്രി താലൂക്ക് ആസ്ഥാന ആശുപത്രിയായി അപ്ഗ്രേഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആന്റണി ജോൺ എം.എൽ.എ ഉന്നയിച്ച നിയമസഭാ ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.