കോലഞ്ചേരി: ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന വോളിബാൾ ചാമ്പ്യൻഷിപ്പ് അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സെന്റ് പീ​റ്റേഴ്‌സ് കോളേജ് പ്രിൻസിപ്പൽ ഡോ.ഷാജു വർഗീസ് അദ്ധ്യക്ഷനായി. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി ജെ.ആർ.രാജേഷ്, എം.എൻ.അജിത്, സി.ജെ.ജെയ്മോൻ തുടങ്ങിയവർ സംസാരിച്ചു.