nuvals

കളമശേരി: നുവാൽസിൽ ആരംഭിക്കുന്ന സീനിയർ അഡ്വക്കേറ്റ് എം.കെ. ദാമോദരൻ സെന്റർ ഫോർ എക്സലൻസ് ഇൻ ലായുടെ ഉദ്‌ഘാടനത്തോടനുബന്ധിച്ച് സർക്കാർ അഭിഭാഷകർക്കായി നടത്തുന്ന ശില്പശാലയുടെ ഉദ്‌ഘാടനം കേരള ഹൈക്കോടതി ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ നിർവ്വഹിച്ചു. വൈസ് ചാൻസലർ ഡോ. കെ.സി. സണ്ണി അദ്ധ്യക്ഷത വഹിച്ചു. അഡിഷണൽ അഡ്വക്കേറ്റ് ജനറൽമാരായ അശോക് എം. ചെറിയാൻ, കെ.പി. ജയചന്ദ്രൻ, അഡിഷണൽ ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ ഗ്രേഷ്യസ് കുര്യാക്കോസ്, സ്റ്റേറ്റ് അറ്റോർണി എൻ. മനോജ് കുമാർ, നുവാൽസ് അസോസിയേറ്റ് പ്രൊഫസർ ഷീബ എസ്. ധർ എന്നിവർ പ്രസംഗിച്ചു.