k-rail

ചോറ്റാനിക്കര: ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഇന്നലെ ചോറ്റാനി​ക്കരയി​ൽ കെ-റെയി​ൽ സർവേ ഉദ്യോഗസ്ഥർ കല്ലി​ടാതെ പി​ന്മാറി​. അടിയായ്ക്കൽ പാടശേഖരങ്ങളിൽ ഉദ്യോഗസ്ഥർ വ്യാഴാഴ്ച സ്ഥാപിച്ച കല്ലുകൾ ജനക്കൂട്ടം പിഴുത് തോട്ടിലെറിഞ്ഞു. അഡ്വ. അനൂപ് ജേക്കബ്‌ എം.എൽ.എ, കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, നേതാക്കളായ രാജു പി.നായർ, ജനകീയ സമിതി നേതാക്കൾ തുടങ്ങിയവരുടെ നേതൃത്വത്തിലായി​രുന്നു സമരം.

ചോറ്റാനിക്കര പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് റീസ് പുത്തൻവീടന്റെ പുരയിടത്തിൽ കൂടിയാണ് തുടർന്നുള്ള കല്ലിടൽ നടക്കേണ്ടത്. ചോറ്റാനിക്കര പൊലീസ് സ്ഥലത്തുണ്ടായി​രുന്നെങ്കി​ലും നടപടി​യൊന്നും സ്വീകരിച്ചില്ല.