കിഴക്കമ്പലം: വാഴക്കുളം ബ്ലോക്ക്പഞ്ചായത്ത് മലയിടംതുരുത്ത് ആരോഗ്യകേന്ദ്രത്തിൽ കാൻസർനിയന്ത്രണ ബോധവത്കരണ പരിപാടി നടത്തി. ബ്ലോക്ക് സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർപേഴ്‌സൺ ലിസി സെബാസ്​റ്റ്യൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ചിക്കൂസ് രാജു അദ്ധ്യക്ഷനായി. ഡോ.സുരയ്യ ക്ലാസെടുത്തു. മെഡിക്കൽ ഓഫീസർ ഡോ. മോഹനചന്ദ്രൻ, ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീജ അജിത് തുടങ്ങിയവർ സംസാരിച്ചു.