
കാലടി: സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ പുസ്തക വില്പനശാല കാലടി ശാഖ പ്രവർത്തനം തുടങ്ങി. സംസ്കൃത സർവ്വകലാശാല വി.സി. ഡോ.എം.വി.നാരായണൻ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് അഡ്വ. പി.കെ. ഹരികുമാർ അദ്ധ്യക്ഷനായി. ഡോ.സുനിൽ.പി.ഇളയിടം മുഖ്യാതിഥിയായി. കാലടി ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് കെ.എ. ചാക്കോച്ചന് പുസ്തകം നൽകി കൊണ്ട് സംഘം പ്രസിഡന്റ് ആദ്യ വില്പന നിർവഹിച്ചു.പി.ബി.സജീവ്, ഡോ.കെ.ജി.നാരായണൻ ,കെ.രാധാകൃഷ്ണവാരിയർ, ജി.ബിപിൻ, കാലടി.എസ് മുരളീധരൻ എന്നിവർ സംസാരിച്ചു.