fazil

കളമശേരി: കളമശേരിയിൽ ബസിൽ യാത്ര ചെയ്യുകയായിരുന്ന വിദ്യാർത്ഥിനിയെ ശല്യം ചെയ്ത കണ്ണൂർ കടയപ്പുറം ചാലിൽ വീട്ടിൽ ഫാസിലിനെ (22) പൊലീസ് അറസ്റ്റ്‌ ചെയ്തു. കഴിഞ്ഞ ദിവസം വൈകിട്ട് ഇടപ്പള്ളിയിൽ നിന്ന് ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോയ വിദ്യാർത്ഥിനിയെയാണ് ഇയാൾ ഉപദ്രവിച്ചത്. വിവിധ സ്റ്റേഷനുകളിൽ പിടിച്ചുപറി, മോഷണ കേസുകളിലെ പ്രതിയായ ഇയാളിൽ നിന്ന് 33,000 രൂപയും മൂന്ന് മൊബൈൽ ഫോണുകളും മൂന്ന് ഗ്രാം കഞ്ചാവും പിടികൂടി. കൊല്ലം ഒറ്റപ്ലാമൂട് തൃപ്തി വീട്ടിൽ മണിയുടെ 48,000 രൂപയും മൊബൈൽ ഫോണും മോഷ്ടിച്ച ശേഷമാണ് ഇയാൾ കളമശേരിയിലെത്തിയത്. കൊല്ലത്ത് നിന്ന് വയനാടിന് പോവുകയായിരുന്ന മണിയുടെ സീറ്റിൽ വന്നിരുന്ന് സംസാരിച്ചുകൊണ്ടിരുന്ന പ്രതി അരൂർ ഭാഗത്ത് ബസ് എത്തിയപ്പോൾ മോഷണം നടത്തി രക്ഷപ്പെടുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.