maitheen

മൂവാറ്റുപുഴ: മുണ്ടാട്ട് ജുവലറി ഉടമയും മുസ്ലിം ലീഗ് നേതാവുമായ കാവുങ്കര തർബിയ്യത്ത് നഗർ എം.ബി.കെ. മൈതീൻ (67) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: മുഹമ്മദ് ബഷീർ (മുണ്ടാട്ട് ജുവലറി,​ വണ്ണപ്പുറം), ബുഷറ, ബനാസിർ. മരുമക്കൾ: റജിയ, റമീസ്, സജിത് . മൂവാറ്റുപുഴ ഫ്രൈഡേ ക്ലബ് പ്രസിഡന്റ്, അറഫ ട്രസ്റ്റ് ചെയർമാൻ,മുസ്ലീം ലീഗ് ടൗൺ പ്രസിഡന്റ്, മുസ്ലിം യൂത്ത് ലീഗ് ടൗൺ ജനറൽ സെക്രട്ടറി, എസ്.ടി.യു.പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി.എം. അമീർ അലിയുടെ സഹോദരീ ഭർത്താവാണ്.