
കൊച്ചി: മറൈൻഡ്രൈവിൽ നടക്കുന്ന കോർപ്പറേഷന്റെ പ്രദർശന വിപണന മേളയിൽ വൻ തിരക്ക്. ചെറുകിട സംരംഭകരുടെയും കുടുംബശ്രീ യൂണിറ്റുകളുടെയും ഉത്പന്നങ്ങൾ മേളയിൽ ലഭ്യമാണ്. ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യമായാണ് മേളയിൽ സ്റ്റാളുകൾക്ക് അനുമതി നൽകിയിട്ടുള്ളത്. വ്യത്യസ്തങ്ങളായ ഉത്പ്പന്നങ്ങളുള്ള 50 സ്റ്റാളുകളിൽ നിന്ന് ഇഷ്‌ടമുള്ളതെല്ലാം ഉപഭോക്താക്കൾക്ക് വാങ്ങാം. വൈവിദ്ധ്യമാർന്ന വിഭവങ്ങൾ ലഭിക്കുന്ന സ്റ്റാളുകളിൽ നിന്ന് രുചികരമായ ഭക്ഷണം രുചിക്കാം. മേള മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.ആർ. റെനീഷ് , ഷീബാലാൽ തുടങ്ങിയവർ സംസാരിച്ചു.