കൊച്ചി: ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ശാഖ സ്ഥാപനമായ എറണാകുളം ശ്രീശങ്കരാനന്ദാശ്രമത്തിൽ കലശപൂജ നടത്തി. ശിവഗിരിമഠം തന്ത്രി ശ്രീനാരായണപ്രസാദ് മുഖ്യകാർമ്മികത്വം വഹിച്ചു. ആശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് അംഗങ്ങളായ സ്വാമി അഭയാനന്ദ, സ്വാമി ധർമ്മാനന്ദ, എസ്.എൻ.ഡി.പി യോഗം ശാഖ ഭാരവാഹികളായ ബാലകൃഷ്ണൻ, രാധാകൃഷ്ണൻ എന്നിവരും നിരവധി ഭക്തജനങ്ങളും ചടങ്ങിൽ സംബന്ധിച്ചു. ഇതോടനുബന്ധിച്ച് ആശ്രമത്തിൽ അടുത്തമാസം നടക്കുന്ന പത്താമുദയ പൂജയുടെ നോട്ടീസ് പ്രകാശനവും നടന്നു. ആശ്രമം സെക്രട്ടറിയിൽ നിന്ന് ശിവഗിരി മഠം തന്ത്രി നോട്ടീസ് ഏറ്റുവാങ്ങി.