കൊച്ചി : ലക്ഷദ്വീപിൽ അഡ്മിനിസ്‌ട്രേറ്ററുടെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന കടുത്ത ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് നാളെ ലക്ഷദ്വീപിലെ പത്ത് ജനവാസ ദ്വീപുകകളിലും എൻ.സി.പി നേതൃത്വത്തിൽ ജനകീയ പ്രതിഷേധ സദസുകൾ നടക്കും.

ഐക്യദാർഢ്യം പ്രഖ്യാപിച്ച് എൻ.സി.പി, എൻ.വൈ.സി, ലക്ഷദ്വീപ് സ്റ്റുഡന്റ്സ് അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ ഐലന്റിലെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷൻ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിക്കും. രാവിലെ 10ന് ഐലന്റ് റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്ന് പ്രതിഷേധ മാർച്ച് നടക്കും. എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ ഉദ്ഘാടനം ചെയ്യും. എൻ.സി.പി ദേശീയ ജനറൽ സെക്രട്ടറി ടി.പി. പീതാംബരൻ, തോമസ് കെ. തോമസ് എം.എൽ.എ എന്നിവർ സംസാരിക്കും.