കൊച്ചി : നഗരത്തിലെ അപകടകരമായ കേബിളുകൾ 15നകം നീക്കം ചെയ്യുമെന്ന വാഗ്ദാനം കോർപ്പറേഷൻ അധികൃതർ പാലിക്കാത്തതിൽ യു.ഡി. എഫ് പ്രതിഷേധിച്ചു. അപകടകരമായ കേബിളുകൾ ജനങ്ങളുടെ ജീവന് ഭീഷണിയാകുമ്പോൾ നഗരസഭ നോക്കുകുത്തിയായി നിൽക്കുകയാണെന്ന് പ്രതിപക്ഷനേതാവ് അഡ്വ. ആന്റണി കുരീത്തറ കുറ്റപ്പെടുത്തി. പാർലമെന്ററി പാർട്ടി സെക്രട്ടറി എം. ജി. അരിസ്റ്റോട്ടിൽ, ദീപ്തി മേരി വർഗീസ്, സുനിത ഡിക്‌സൺ, മിനിമോൾ വി.കെ, ഹെൻട്രി ഓസ്റ്റിൻ, പത്മദാസ്, സക്കീർ തമ്മനം തുടങ്ങിയവർ പങ്കെടുത്തു