വൈപ്പിൻ: കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് നടത്തുന്ന വിവിധ കമ്പ്യൂട്ടർ കോഴ്‌സുകളിൽ പട്ടികജാതി / പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്ക് സൗജന്യ പരിശീലനം നൽകുന്നു. ഞാറക്കൽ ആശുപത്രിപ്പടിയിൽ പ്രവർത്തിക്കുന്ന ലീഡേഴ്‌സ് അക്കാദമി ഒഫ് കമ്പ്യൂട്ടർ എഡ്യൂക്കേഷനിൽ പി.ജി.ഡി.സി.എ, ഡി.സി.എ, കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, കമ്പ്യൂട്ടർ ടി.ടി.സി, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഡിപ്ലോമ ഇൻ ഡി.ടി.പി തുടങ്ങിയ കോഴ്‌സുകൾക്കാണ് സൗജന്യ പരിശീലനം. വിവരങ്ങൾക്ക് 8547197272.