ആലുവ: പിഴുതെടുത്ത കെ-റെയിൽ സർവ്വേക്കുറ്റികൾ കീഴ്മാട് ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിൽ തള്ളിയ നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം കീഴ്മാട് ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിൽ രണ്ടും പ്രാഥമികാരോഗ്യ കേന്ദ്രത്തിന് മുമ്പിൽ ഒരു കുറ്റിയാണ് കണ്ടെത്തിയത്. എവിടെ നിന്നും ഊരിയെടുത്ത കുറ്റികളാണിതെന്നോ ആരാണ് സംഭവത്തിന് പിന്നിലെന്നോ വ്യക്തമല്ല.
കീഴ്മാട് ഗ്രാമപഞ്ചായത്തിലെ നാലാംമൈൽ, ചക്കൻകുളങ്ങര, ഡോൺ ബോസ്കോ, കുട്ടമശേരി, ചൊവ്വര കടവ് ഭാഗങ്ങളിലാണ് നിരവധി സ്ഥലങ്ങളിൽ ജനകീയ പ്രതിഷേധം കാര്യമാക്കാതെ പൊലീസ് സംരക്ഷണയിൽ സർവ്വേക്കല്ലുകൾ നാട്ടിയിരുന്നു. പൊതുസ്ഥലങ്ങളിലാണ് കൂടുതൽ സർവ്വേ നടന്നത്.