കൊച്ചി: ഇന്ന് ഗോവയിൽ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദ് എഫ്‌.സി.ഐ.എസ്.എൽ. ഫൈനൽ ആവേശം ഒരു തരിപോലും ചോരാതെ ആരാധകരിലെത്തിക്കാൻ കൊച്ചി ലുലു മാൾ സൗകര്യമൊരുക്കുന്നു. ഫുട്‌ബാൾ ആരാധകർക്കും പ്രത്യേകിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ഫാൻസിനുമായി കളി തത്സമയം കാണാൻ വൻ സജ്ജീകരണാണ് ലുലുമാൾ ഒരുക്കിയിരിക്കുന്നത്.

മാരിയറ്റ് ഹോട്ടലിന് മുന്നിലെ ഓപ്പൺ പാർക്കിംഗ് ഏരിയയിൽ 30 അടി വലിപ്പമുള്ള ബിഗ് സ്‌ക്രീനിൽ കളി കാണാം. 500 പേർക്ക് ഒരേസമയം ഇരുന്ന് കളി ആസ്വദിക്കാൻ കഴിയും. വൈകിട്ട് 6 മുതൽ സൗജന്യ പ്രവേശനമാണ്. മാളിലെത്തുന്ന ആരാധകർക്ക് ആവേശം പകരാൻ ഫെയ്‌സ്‌ പെയിന്റിംഗും ചെണ്ടമേളവും ഭക്ഷണ കൗണ്ടറുകളും ഉണ്ടാകും.