കണ്ണമാലി: നവജീവൻ പ്രേഷിത സംഘത്തിന്റെ നേതൃത്വത്തിൽ കണ്ണമാലി 10-ാം വാർഡ്, സാൻതോം എന്നിവിടങ്ങളിൽ സെന്റ് ജോസഫ്‌സ് ഡേ ആഘോഷിച്ചു. കണ്ണമാലിയിൽ ഫാ.ആന്റണി കാനപ്പള്ളി നേർച്ചസദ്യ ആശീർവദിച്ചു വിളമ്പി. നവ ജീവൻ പ്രേഷിത സംഘം പ്രസിഡന്റ് റെയ്ച്ചൽ, കോഓഡിനേറ്റർ ജോൺസൺ വള്ളനാട്ട്, പ്രേഷിത സംഘം ഭാരവാഹികളായ സിബി ജോർജ്ജ്, ഷിജി ബിജു, ഫിലോമിന, അംബിക, മോളി ജോസി, ലാജി നോബിൾ, മെറീന എന്നിവർ നേതൃത്യം നൽകി.