തൃക്കാക്കര: മരട് നഗര മൊത്ത വ്യാപാര പച്ചക്കറി മാർക്കറ്റിന്റെ പ്രവർത്തനം സുതാര്യമാക്കുക,ശൗചാലയം ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യം വിജയിപ്പിക്കുക, കർഷകരെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുള്ള ബി.ജെ.പി.യുടെ ഇടപെടൽ ഫലം കാണുന്നു. പൊട്ടി പൊളിഞ്ഞ ടോയ്ലറ്റുകൾ നവീകരിക്കാൻ തുടങ്ങിയതോടൊപ്പം താത്കാലിക ടോയ്ലറ്റുകളും സ്‌ഥാപിച്ചിട്ടുണ്ട്. നിറഞ്ഞു കവിഞ്ഞു കിടക്കുന്ന വൃത്തി ഹീനമായ കാനകൾ ഉടൻ വൃത്തിയാക്കുമെന്ന് മാർക്കറ്റ് സന്ദർശിച്ച ബിജെപി സംസ്‌ഥാന സമിതി അംഗം സി.വി. സജനി, നെട്ടൂർ ഏരിയാ പ്രസിഡന്റ്‌ അനിൽ എന്നിവരോട് മാർക്കറ്റ് സെക്രട്ടറി ടി .ലത അറിയിച്ചു. അടിസ്‌ഥാന സൗകര്യവികസനത്തോടൊപ്പം കടമുറികളുടെ നടത്തിപ്പ് ഉൾപ്പടെയുള്ള കാര്യത്തിൽ സുതാര്യത വേണമെന്നും ബി.ജെ.പി ഇടപെടൽ തുടരുമെന്നും സജനി പറഞ്ഞു.