df

കൊച്ചി: സംസ്ഥാനത്ത് താപനില ഉയരുന്ന സാഹചര്യത്തിൽ അങ്കണവാടികൾക്ക് മുൻകരുതൽ നിർദേശം. നടപടികൾ അടിയന്തരമായി സ്വീകരിക്കാൻ വനിതാ ശിശുവികസന വകുപ്പ് അങ്കണവാടികൾക്കായി സർക്കുലറും ഇറക്കി.

നിർദ്ദേശങ്ങൾ

 കുട്ടികളെ രാവിലെ 10 മുതൽ വൈകിട്ട് 3.30 വരെ പുറത്തിറക്കരുത്.

 മുറികളിൽ വായുസഞ്ചാരം ഉറപ്പാക്കണം
 കുട്ടികൾ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം
 തിളപ്പിച്ചാറ്റിയ വെള്ളം മാത്രമെ നൽകാവൂ.

 ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാ വെള്ളം, മോരുംവെള്ളം എന്നിവ നൽകുക
 ഭക്ഷണത്തിൽ പഴവർഗങ്ങൾ ഉൾപ്പെടുത്തുക
 ഫാൻ സൗകര്യം ഇല്ലാത്തിടത്ത് തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ അവ ലഭ്യമാക്കുന്നതിന് ജില്ലാ വനിതാ ശിശു വികസന ഓഫീസർമാർ നടപടി സ്വീകരിക്കണം
 കഴിവതും കുട്ടികളെ കോട്ടൺ വസ്ത്രങ്ങൾ മാത്രമേ രക്ഷിതാക്കൾ ധരിപ്പിക്കാവൂ.

 പുറത്തിറങ്ങുമ്പോൾ കുട, തൊപ്പി എന്നിവ ഉറപ്പാക്കണം.

 ചെരുപ്പ് ഇടാതെ നടക്കരുത്
 ഉഷ്ണത്തെ തുടർന്നുള്ള അസുഖങ്ങൾ ഉണ്ടായാൽ ഉടൻ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ബന്ധപ്പെടണം
ആരോഗ്യ വകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.