
കൊച്ചി: കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഒഫ് കേരള (സി.എഫ്.കെ) സംസ്ഥാന സമ്മേളനം ഈ മാസം 26 ,27 തീയതികളിൽ എറണാകുളത്ത് നടക്കുമെന്ന് സ്വാഗതസംഘം ചെയർമാൻ കുരുവിള മാത്യൂസും ജനറൽ കൺവീനർ എ. എം.സെയ്തും അറിയിച്ചു. 26ന് സംസ്ഥാന ചെയർമാൻ കെ.ജി. വിജയകുമരൻ നായർ പതാക ഉയർത്തും. തുടർന്ന് സംസ്ഥാന കൗൺസിൽ യോഗം ചേരും. 27ന് രാവിലെ 10ന് അദ്ധ്യാപക ഭവനിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എം.എൽ.എ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻ പിള്ള മുഖ്യാതിഥിയാകും. ഉപഭോക്തൃ സംരക്ഷണ സെമിനാർ ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.