കൊച്ചി: ഭാരതീയ മെഡിക്കൽ റെപ്രസെന്റേറ്റീവ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ. ഉപേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സ്വരൂപ് അദ്ധ്യക്ഷത വഹിച്ചു.
ബി.എം.എസ് ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട്, അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സുരേഷ്‌കുമാർ, ആർ.എസ്.എസ് കൊച്ചിൻ മഹാനഗർ കാര്യവാഹ് രതീഷ് ആർ., അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സതീഷ് ആർ. പൈ എന്നിവർ സംസാരിച്ചു.
ജില്ലാ ഭാരവാഹികളായി ബിനിൽലാൽ (പ്രസിഡന്റ് ), പ്രശാന്ത് പി. പൈ (സെക്രട്ടറി), ഗിരീഷ് ചന്ദ്രൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.