കൊച്ചി: സമരംചെയ്യുന്നവരെ പൊലീസിന്റെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് തല്ലിയൊതുക്കുന്ന സംസ്ഥാന സർക്കാരിന്റെ വികസനനയം ആധുനിക കാലഘട്ടത്തിന് യോജിച്ചതല്ലെന്നും സമരത്തിലേർപ്പെടുന്നവരെ സ്ത്രീയെന്നോ, പുരുഷനെന്നോ കുട്ടികളെന്നോപോലും ഭേദമില്ലാതെ മൂന്നാംമുറയ്ക്ക് വിധേയരാക്കുന്ന നിലപാടിനെതിരെ കക്ഷി രാഷ്ട്രീയ ചിന്തകൾ മാറ്റിവച്ച് കേരളം ഒന്നടങ്കം പ്രതിഷേധിക്കേണ്ട സമയം അതിക്രമിച്ചതായും ഇന്ത്യൻ ഹ്യൂമൻ റൈറ്റ്‌സ് വാച്ച് കേന്ദ്രസമിതിയോഗം പറഞ്ഞു.