അങ്കമാലി :ഗതാഗതക്കുരുക്കുമൂലം വീർപ്പുമുട്ടുന്ന അങ്കമാലിയെ രക്ഷിക്കാൻ ബൈപ്പാസ് എത്രയും വേഗം യാഥാർത്ഥ്യമാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മേഖലാ കൺവെൻഷൻ ആവശ്യപ്പെട്ടു. നാഷണൽ ഹൈവേയും എം.സി. റോഡും സംഗമിക്കുന്ന അങ്കമാലി ടൗൺ ഗതാഗതക്കുരുക്കുകൊണ്ട് വീർപ്പുമുട്ടുകയാണ്. നെടുമ്പാശ്ശേരി എയർപോർട്ടിലേക്ക് പോകുന്ന യാത്രക്കാരും അങ്കമാലിയിലെയും പരിസരപ്രദേശങ്ങളിലെയും പ്രധാന ആശുപത്രികളിലേക്ക് വരുന്ന രോഗികളും മറ്റു യാത്രക്കാരും വിദ്യാർത്ഥികളും ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നു ഇതിനൊരു ശാശ്വത പരിഹാരം ബൈപ്പാസ് മാത്രമാണെന്നും കൺവെൻഷൻ ചൂണ്ടിക്കാട്ടി.

കൺവെൻഷൻ ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് ജോജി പീറ്റർ അദ്ധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി അഡ്വ. എ.ജെ. റിയാസ് ഭാരവാഹികളായ ജിമ്മി ചക്ക്യേത്ത്, സനൂജ് സ്റ്റീഫൻ, ജോയി കെ.റ്റി., പോൾ പി. കുര്യൻ, പി. കെ. പുന്നൻ, എൻ. വി. പോളച്ചൻ, വി. പി. തങ്കച്ചൻ, തൊമ്മി പൈനാടത്ത്, ഏലിയാസ് ടി.പി., ജോളി മാടൻ എന്നിവർ പ്രസംഗിച്ചു.