അങ്കമാലി :സി.പി.എം കറുകുറ്റി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴച്ചാൽ ജംക്ഷനിൽ സംഘടിപ്പിച്ച ഇ.എം.എസ് - എ.കെ.ജി അനുസ്മരണ പരിപാടിയിൽ കേന്ദ്ര കമ്മിറ്റി അംഗം എം.സി. ജോസഫൈൻ അനുസ്മരണ പ്രഭാഷണം നടത്തി. ലോക്കൽ സെക്രട്ടറി കെ.കെ. ഗോപി അദ്ധ്യക്ഷനായി. കെ.പി. റെജിഷ്,പി.വി. ടോമി,കെ.പി. അനീഷ്,ജോണി മൈപ്പാൻ കെ.ആർ. ബാബു ടോമി പെരേപ്പാടൻ എന്നിവർ പ്രസംഗിച്ചു.