df

കൊച്ചി: മത്സ്യഫെഡ് നടപ്പിലാക്കുന്ന മത്സ്യത്തൊഴിലാളി വ്യക്തിഗത അപകട ഇൻഷ്വറൻസ് പദ്ധതിയിലൂടെ 10 ലക്ഷം രൂപയുടെ ആനുകൂല്യം ലഭിക്കും. അപകടത്തിൽ പൂർണ അംഗവൈകല്യം സംഭവിച്ചാൽ 10 ലക്ഷവും ഭാഗികമായ അംഗവൈകല്യത്തിന് മെഡിക്കൽ ബോർഡ് ശുപാർശ പ്രകാരം പരമാവധി 5 ലക്ഷവും ആശുപത്രി വാസവും ഭാഗിക അംഗവൈകല്യത്തിലേക്ക് നയിക്കുന്ന സാഹചര്യവും കണക്കിലെടുത്ത് പരമാവധി 2 ലക്ഷം വരെയും ലഭിക്കും. അപകടമരണമാണെങ്കിൽ മൃതദേഹം ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് എത്തിക്കുന്നതിന് ആംബുലൻസ് ചാർജ് ആയി 2,​500 രൂപ വരെ ലഭിക്കും. മരിച്ച മത്സ്യത്തൊഴിലാളിയുടെ 25 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് പഠനാവശ്യത്തിന് ഒരാൾക്ക് 5,​000 രൂപ വരെ രണ്ട് കുട്ടികൾക്ക് പരമാവധി 10000 രൂപയും ലഭിക്കും. 18നും 70നും ഇടയിൽ പ്രായമുള്ളവർക്ക് അംഗത്വമുള്ള മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളിൽ പ്രീമിയം തുകയായി 389 രൂപ അടച്ച് മാർച്ച് 30 വരെ പദ്ധതിയിൽ പങ്കാളികളാകാം. പോളിസിയുടെ കാലാവധി ഏപ്രിൽ 1 മുതൽ 2023 മാർച്ച് 31 വരെയാണ്. കൂടുതൽ വിവരങ്ങൾക്ക് 0484 2222511, 9526041108.