തൃപ്പൂണിത്തുറ: ജില്ലയിൽ ക്ഷീര വികസന മേഖലയ്ക്ക് ഏറ്റവും കൂടുതൽ ഫണ്ട് വകയിരുത്തിയ മുനിസിപ്പാലിറ്റിക്കുള്ള അവാർഡ് തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ രമ സന്തോഷ് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയിൽനിന്ന് ഏറ്റുവാങ്ങി. ക്ഷീരവ്യവസായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ആലുവ മഹാത്മാ ഗാന്ധി ടൗൺ ഹാളിൽവച്ചാണ് പരിപാടി സംഘടിപ്പിച്ചത്. വൈസ് ചെയർമാൻ കെ.കെ.പ്രദീപ്കുമാർ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയ പരമേശ്വരൻ, കൗൺസിലർ ഷിബു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.