തൃക്കാക്കര: ബി.ജെ.പി കർഷകമോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് എം.മുകേഷിന്റെ നേതൃത്വത്തിൽ അൻപതോളം ബി.ജെ.പി കുടുംബങ്ങൾ ജനാധിപത്യ കേരള കോൺഗ്രസ് പാർട്ടിയിൽ ചേർന്നു. കഴിഞ്ഞ നഗരസഭാ തിരഞ്ഞെടുപ്പിൽ ചളിക്കവട്ടം ഡിവിഷനിൽ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന ബി.ജെ.പിയുടെ വൈറ്റില ഏരിയാ പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ച സരീഷ് പെരിച്ചിറ, യുവമോർച്ച തൃക്കാക്കര നിയോജകമണ്ഡലം ട്രഷറർ കിരൺ സുധീന്ദ്ര ദാസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ജനാധിപത്യ കേരള കോൺഗ്രസിൽ എത്തിയത്. ജനാധിപത്യ മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എം.ജെ ജിൻസി മെമ്പർഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു. ജനാധിപത്യ കേരള കോൺഗ്രസ് തൃക്കാക്കര നിയോജക മണ്ഡലം പ്രസിഡന്റ് സീ.സതീശൻ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എം.വി.സെബാസ്റ്റ്യൻ, ജനാധിപത്യ കേരള കോൺഗ്രസ് എറണാകുളം നിയോജകമണ്ഡലം പ്രസിഡന്റ് റീന സണ്ണി, തൃക്കാക്കര മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് ജോഷി ചിങ്ങന്തറ ,മുൻസിപ്പൽ വൈസ് പ്രസിഡന്റ് രാജേശ്വരി തുടങ്ങിയവർ പങ്കെടുത്തു.