n

കുറുപ്പംപടി : രായമംഗലം ഗ്രാമ പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ പട്ടികജാതി വിഭാഗം കുട്ടികൾക്കുള്ള പഠനോപകരണ വിതരണം ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.പി.അജയകുമാർ ഉദ്ഘാടനം നിർവഹിച്ചു.വൈസ് പ്രസിഡന്റ് ദീപ ജോയിയുടെ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻമാരായ സ്മിത അനിൽകുമാർ, ബിജി പ്രകാശ്, അംഗങ്ങളായ ജോയ് പൂണേലിൽ, സജി പടയാട്ടിൽ, മാത്യു ജോസ് തരകൻ, ഉഷാദേവി, മിനി ജോയ്, ടിൻസി ബാബു, സി.ഡി.എസ് ചെയർ പേഴ്സൻ ഗിരിജ സുബ്രഹ്മണ്യൻ, പഞ്ചായത്ത് സെക്രട്ടറി ബി. സുധീർ , അസിസ്റ്റന്റ് സെക്രട്ടറി ഗോപകുമാർ എന്നിവർ പങ്കെടുത്തു.