തൃപ്പൂണിത്തുറ: യാത്രാക്ലേശം കൊണ്ട് വീർപ്പുമുട്ടുന്ന കല്ലുവച്ച കാട്ടിലേക്കുള്ള തൂക്കുപാലം പണി ഉടൻ ആരംഭിക്കണമെന്ന് സി.പി.ഐ പനക്കൽ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. തൃപ്പൂണിത്തുറ 34-ാം വാർഡിലെ കല്ലുവച്ച കാട്ടിലേക്കു ബഡ്ജറ്റിൽ വകയിരുത്തി അനുവദിച്ച തൂക്കുപാലനിർമ്മാണം മണ്ണുപരിശോധന കഴിഞ്ഞ് ഒരു വർഷമായിട്ടും തുടങ്ങിയിട്ടില്ല. സമ്മേളനം ജില്ലാകമ്മിറ്റി അംഗം എ.കെ.സജീവൻ ഉദ്ഘാടനം ചെയ്തു. കെ.ടി.ബിജുവിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തു.