11
ജെബി മേത്തർ മുതിർന്ന കോൺഗ്രസ്സ് നേതാവ് വയലാർ രവിയെ സന്ദർശിക്കുന്നു.ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്.എം.എൽ.എമാരായ കെ.ബാബു, അൻവർ സാദാത്ത് തുടങ്ങിയവർ സമീപം

തൃക്കാക്കര: കോൺഗ്രസ്സ് രാജ്യസഭാ സ്ഥാനാർത്ഥി ജെബി മേത്തർ മുതിർന്ന കോൺഗ്രസ്സ് നേതാവ് വയലാർ രവിയെ സന്ദർശിച്ച് അനുഗ്രഹം തേടി. ഇന്നലെ ഉച്ചക്ക് ഒരുമണിയോടെയാണ് കാക്കനാട്ടെ വസതിയിൽ മാതാപിതാക്കളുമായി എത്തിയത്.ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, എം.എൽ.എമാരായ കെ.ബാബു,
അൻവർ സാദാത്ത്, ഡി.സി.സി ഭാരവാഹികളായ അബ്ദുൾ മുത്ത്ലിബ്, ഡൊമനിക് പ്രസന്റേഷൻ, നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.