കൊച്ചി: കൊക്കെയ്‌ൻ ഉൾപ്പെടെയുള്ള ലഹരിമരുന്നുകളുമായി പുനലൂർ വാളക്കോട് പാണങ്ങാട് നസീം വില്ലയിൽ നുജും സലിംകുട്ടി (33) എക്‌സൈസിന്റെ പിടിയിലായി. ഇയാളിൽ നിന്ന് 6.927 ഗ്രാം കൊക്കെയ്‌നും 47.2 മില്ലിഗ്രാം എൽ.എസ്.ഡി സ്റ്റാമ്പും 148 ഗ്രാം കഞ്ചാവും കണ്ടെടുത്തു. വാടകയ്ക്ക് താമസിച്ചിരുന്ന തേവര മാളിയേക്കൽ റോഡിലെ സ്വകാര്യ ഫ്ളാറ്റിന്റെ നാലാം നിലയിലെ എ ഫോർ അപ്പാർട്ട്‌മെന്റിൽ നിന്ന് ഇന്നലെ പുലർച്ചെ 1.30നാണ് യുവാവിനെ പിടികൂടിയത്. എറണാകുളം എക്‌സൈസ് ഇൻസ്പെക്ടർ അൻവർ സാദത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.