
ആലുവ: ആലുവ ശ്രീനാരായണ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സാമൂഹ്യപരിഷ്‌കർത്താവും എസ്.എൻ.ഡി.പി യോഗം പ്രസിഡന്റുമായിരുന്ന സഹോദരൻ അയ്യപ്പൻ അനുസ്മരണത്തിന്റെ ഭാഗമായി തോട്ടുമുഖം ശ്രീനാരായണ ഗിരിയിൽ 'സഹോദര സായാഹ്നം' സംഘടിപ്പിച്ചു.
എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ക്ലബ് വൈസ് പ്രസിഡന്റ് കെ.കെ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എൻ. ദിവാകരൻ, ആർ.കെ. ശിവൻ, പി.എം. വേണു, വിജയൻ കണ്ണന്താനം, വി.എ. ചന്ദ്രൻ, ലൈല സുകുമാരൻ, സുഷമ വിജയൻ, കെ.ആർ. അജിത്ത്, സി.എസ്. സജീവൻ, വിപിൻദാസ്, ബാബുരാജ്, എം.പി. നാരായണൻകുട്ടി, സനോജ് ഞാറ്റുവീട്ടിൽ എന്നിവർ സംസാരിച്ചു.