
കുമ്പളങ്ങി: ടൂറിസം ഗ്രാമത്തിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് ഇനി കായൽ യാത്രയും ആസ്വദിക്കാം. കുമ്പളങ്ങി ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചിട്ടുള്ള സാഗി ഗ്രാമം ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് ഉത്തരവാദിത്ത ടൂറിസം മിഷനും എറണാകുളം ഡി.ടി.പി.സിയും കുമ്പളങ്ങി ഹാർട്ട് ഡെസ്റ്റിനേഷൻ കമ്മിറ്റിയും ചേർന്നാണ് സഞ്ചാരികൾക്കായി ബോട്ടിംഗിനു തുടക്കമിട്ടത്. സഞ്ചാരികൾക്കായി ആരംഭിച്ച ബോട്ടിംഗ് കൊച്ചി അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ ജി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ.സഗീർ, ടൂറിസം മിഷൻ ജില്ലാ കോർഡിനേറ്റർ എസ്.ഹരീഷ്, സംസ്ഥാന ടൂറിസം ഉപദേശക സമിതി അംഗം കേരള ഹാട്സ് ഡയറക്ടർ എം. പി. ശിവദത്തൻ, ഗ്രാമപഞ്ചായത്ത് അംഗം ജോസി വേലിക്കകത്ത്, ടൂറിസം ഇൻഫർമേഷൻ ഓഫീസർ ഷീല സേവ്യർ, സബ് ഇൻസ്പെക്ടർ റഫീഖ് കുമ്പളങ്ങി, ഹാട്സ് ഡെസ്റ്റിനേഷൻ കൺവീനർ സെർജിൽ തുടങ്ങിയവർ പങ്കെടുത്തു. പത്ത് പേരടങ്ങുന്ന ഒരു സംഘത്തിന് മൂന്ന് മണിക്കൂർ കായൽയാത്ര നടത്തുന്നതിന് 5,500 രൂപയാണ് ചെലവ് വരുന്നത്. ഫോൺ: 9074004070.