കളമശേരി: മഞ്ഞുമ്മൻ ഗ്രാമീണ വായനശാല ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻ പിള്ളയ്ക്ക് സ്വീകരണം നല്കി. വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസപുരസ്കാരവും നൽകി. ചടങ്ങിൽ വായനശാല പ്രസിഡന്റ് ഡി.ഗോപിനാഥൻ നായർ അദ്ധ്യക്ഷനായി. ഏലൂർ നഗരസഭ ചെയർമാൻ എ.ഡി.സുജിൽ ഉദ്ഘാടനം നിർവ്വഹിച്ചു. കൗൺസിലർമാരായ ദിവ്യ നോബി, പി.ബി. രാജേഷ്, ടി.വി.ഷൈവിൻ, വായനശാല ഭാരവാഹികളായ കെ.എച്ച്.സുരേഷ്, പി.എസ്.നന്ദകുമാർ, എന്നിവർ സംസാരിച്ചു.