
പള്ളുരുത്തി: കൊച്ചിയിലെ കൗൺസിലർമാരുടെയും വാർഡ് മെമ്പർമാരുടെയും നേതൃത്വത്തിൽ എ.ഡി.എസ് ഉൾപ്പെടെ വിവിധ സംഘടനകൾ ബിരിയാണി ചലഞ്ചിലേക്ക് പണം സ്വരൂപിച്ചു. ഇരുവൃക്കകളും തകരാറിലായ പള്ളുരുത്തി സ്വദേശികളായ റഫീഖിനും അനർഘയ്ക്കും ചികിത്സാ സഹായത്തിന് വേണ്ടിയാണ് ബിരിയാണി ചലഞ്ചിലേക്ക് ഇടക്കൊച്ചി പതിനാറാം ഡിവിഷനിൽ നിന്ന് പണംസ്വരൂപിച്ചത്. 1.9 ലക്ഷം രൂപ ചികിത്സാസമിതിക്ക് കൈമാറി. ലൈലദാസ്, ജീജാ ടെൻസൻ, അഭിലാഷ് തോപ്പിൽ തുടങ്ങിയവർ പങ്കെടുത്തു.