11

തൃക്കാക്കര: പാഠപുസ്‌തക അച്ചടിക്കായി പേപ്പർ റീലുകൾ വാങ്ങാൻ തമിഴ്നാട് ന്യൂസ് പ്രിന്റ് ലിമിറ്റഡിന് കേരള ബുക്‌സ് ആൻഡ് പബ്ളിക്കേഷൻസ് സൊസൈറ്റി തനത് ഫണ്ടിൽ നിന്ന് 25 കോടി രൂപ നൽകി. വിദ്യാഭ്യാസ വകുപ്പിനായി പാഠപുസ്‌തകങ്ങൾ അച്ചടിക്കുന്ന കെ.ബി.പി.എസിൽ കടലാസ് ക്ഷാമത്തെ തുടർന്ന് രണ്ടാഴ്‌ചയ്ക്കിടെ രണ്ടുവട്ടമാണ് അച്ചടി നിറുത്തിവച്ചത്.

സർക്കാരിൽ നിന്ന് ഫണ്ട് കിട്ടാത്തതിനാൽ ത​മി​ഴ്നാ​ട്ടി​ൽ​ ​നി​ന്ന് പേപ്പർ വാങ്ങാൻ കെ.​ബി.​പി.​എ​സി​ന് കഴിഞ്ഞിരുന്നില്ല. ഇതാണ് അ​ച്ച​ടി​ ​നി​റു​ത്തു​ന്ന​തി​ലേ​ക്ക് ​സ്ഥി​തി​ ​എ​ത്തി​ച്ച​ത്.​ പുതിയ ഓർഡർപ്രകാരമുള്ള പേപ്പർ റീലുകൾ രണ്ടുദിവസത്തിനകം ലഭിക്കുമെന്നാണ് പ്രതീക്ഷ.

സർക്കാർ നൽകാനുള്ള

കുടിശിക ₹250 കോടി

പാഠപുസ്‌തകം അച്ചടിച്ച് വിതരണം ചെയ്‌തവകയിൽ കെ.ബി.പി.എസിന് സർക്കാർ 250 കോടി രൂപ നൽകാനുണ്ട്. ജീവനക്കാർക്ക് ശമ്പളം,​ പെൻഷൻ,​ മറ്റ് ആനുകൂല്യങ്ങൾ തുടങ്ങിയവ നൽകാനുള്ള തനത് ഫണ്ടുപയോഗിച്ചാണ് കെ.ബി.പി.എസ് ഇപ്പോൾ പേപ്പർ റീലുകൾ വാങ്ങുന്നത്.