
കൊച്ചി: കെ.എസ്.ഇ.ബിയിൽ നടപ്പാക്കുന്ന പരിഷ്‌കാരങ്ങൾ കേന്ദ്രനയങ്ങൾക്ക് ചുവടുപിടിച്ചുള്ള സംസ്ഥാന സർക്കാരിന്റെ സ്വകാര്യവത്കരണ പ്രീണനമാണെന്ന് കേരള പവർ വർക്കേഴ്‌സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) സംസ്ഥാന പ്രതിനിധി സമ്മേളനം ആരോപിച്ചു. പ്രതിപക്ഷ നേതാവ്.വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി ആർ. ചന്ദ്രശേഖരൻ (പ്രസിഡന്റ്), പ്രതീപ് നെയ്യാറ്റിൻകര (ജനറൽ സെക്രട്ടറി), വി. വീരേന്ദ്രകുമാർ (വർക്കിംഗ് പ്രസിഡന്റ് ), എസ്.എൻ. നുസുറ, പി. ഫ്രാൻസിസ് (അസിസ്റ്റന്റ് ജനറൽ സെക്രട്ടറി), ഫ്രാൻസിസ് സേവ്യർ (ട്രഷറർ), അലി അറയ്ക്കപ്പടി, സോവിയറ്റ് പി.ടി., ജയകൃഷ്ണൻ വൈക്കം, ഷീബ തമ്പി (വൈസ് പ്രിസിഡന്റുമാർ), കുമാർ വി.ഒ., താജുദ്ദീൻ, പ്രദീപൻ നാഗത്ത്, എം.കെ. ശ്രീകുമാർ, സത്യരാജ്, ബാലചന്ദ്രൻ, രമേശൻ ഫറൂക്ക് (സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.