
കോലഞ്ചേരി: ജില്ലയിലെ ക്ഷീരമേഖലയിൽ മികച്ച പ്രവർത്തനം നടത്തിയ വടവുകോട് ബ്ളോക്ക് പഞ്ചായത്തിന് ക്ഷീരവികസന വകുപ്പിന്റെ പുരസ്കാരം ലഭിച്ചു. ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണിയിൽ നിന്നും വൈസ് പ്രസിഡന്റ് അനു അച്ചു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജൂബിൾ ജോർജ് എന്നിവർ അവാർഡ് ഏറ്റുവാങ്ങി. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷനായി. ബെന്നി ബഹനാൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, മിൽമ ചെയർമാൻ ജോൺ തെരുവത്ത് തുടങ്ങിയവർ സംസാരിച്ചു. സമ്മേളനത്തോടനുബന്ധിച്ചു നടന്ന സെമിനാർ കുന്നത്തുനാട് എം.എൽ.എ അഡ്വ. പി.വി. ശ്രീനിജിൻ ഉദ്ഘടനം ചെയ്തു. ക്ഷീര മേഖലക്ക് ഈ വർഷം ഏറ്റവും കൂടുതൽ തുക വകയിരുത്തിയത് വടുവുകോട് ബ്ളോക്കാണ്.