
മൂവാറ്റുപുഴ:കല്ലൂർക്കാട് ബി.ആർ.സിയുടെ നേതൃതത്തിൽ ഭിന്ന ശേഷിക്കാരായ കുട്ടികൾക്കായി സാമൂഹിക നൈപുണി വികസന പഠന യാത്ര സഞ്ചാരം സംഘടിപ്പിച്ചു. കലൂർക്കാട് ബി.പി.സി എം.കെ. ബിജു ഫ്ലാഗ് ഒഫ് ചെയ്തു. മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ്, വൈസ് പ്രസിഡന്റ് ടോമി തന്നിട്ടാമായ്ക്കൻ, കല്ലൂർക്കാട് ബി.ആർ.സി ട്രയിനർ പി.എൻ. റെജി കുമാർ , റിജോയ് സക്കറിയാസ് എന്നിവർ നേതൃത്വം നൽകി. വാഴക്കുളം പൊലീസ് സ്റ്റേഷൻ, പോസ്റ്റ് ഓഫീസ്, കൃഷി ഭവൻ, ജൈവ പാർക്ക് തുടങ്ങിയ ഇടങ്ങളിലായിരുന്നു യാത്ര.