വൈപ്പിൻ: ജില്ലയിലെ ഏറ്റവും മികച്ച ക്ഷീര സഹകരണ സംഘത്തിനുള്ള പുരസ്കാരം ആലുവ മഹാത്മാഗാന്ധി ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാ ക്ഷീരസംഗമത്തിൽ ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണിയിൽ നിന്നും പള്ളിപ്പുറം ക്ഷീരോല്പാദക സഹകരണ സംഘം ഏറ്റുവാങ്ങി. പ്രസിഡന്റ് സി.എച്ച്. ഗോപാലകൃഷ്ണൻ, സെക്രട്ടറി ജീമോൻ ലാസർ എന്നിവരാണ് പുരസ്‌ക്കാരം ഏറ്റുവാങ്ങിയത്. ബെന്നി ബഹന്നാൻ എം.പി, അൻവർ സാദത്ത് എം.എൽ.എ, ക്ഷീര വികസന വകുപ്പ് ഡയറക്ടർ സുരേഷ് കുമാർ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തുടങ്ങിയവർ സംബന്ധിച്ചു.