മരട്: കെ.എൽ.സി.എ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. മാടവനയിൽ കെ.എൽ.സി.എ വിളംബര ദിനം ആഘോഷിച്ചു. വികാരി റവ.ഫാ. ജോസ് താന്നിപ്പിള്ളി പതാക ഉയർത്തി. പ്രസിഡന്റ് അഡ്വ.കെ.എസ്. ജിജോ അദ്ധ്യക്ഷനായി. ജൂഡ് തെക്കുംപുറത്ത്, ട്രീസ ജോർജ്ജ്, സോബിൻ, അൽഫോൻസ ബേബി, പൊൻഷ്യാനോസ്, ഡെന്നി, ജേക്കബ്ബ് എന്നിവർ പ്രസംഗിച്ചു.