മൂവാറ്റുപുഴ: ദേശീയ ആയുഷ് മിഷൻ ജില്ല ഭാരതീയ ചികിത്സാ വകുപ്പ് എന്നിവ സംയുക്തമായി നടത്തിവരുന്ന ആയുഷ്ഗ്രാം പദ്ധതിയുടെ ഭാഗമായി ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ് സ്കൂളിൽ ആരംഭിച്ച എള്ളുകൃഷിയുടെ വിളവെടുപ്പിലൂടെ ലഭിച്ച എള്ള് കൊണ്ട് വിദ്യാർത്ഥികൾ വിവിധ തരം എള്ള് വിഭവങ്ങൾ തയ്യാറാക്കി.

ആരോഗ്യ പരിപാലനത്തിൽ ശ്രദ്ധിക്കുന്ന ഒരു പുതിയ തലമുറയെ വളർത്തിയെടുക്കുന്നതിനൊപ്പം ആഹാരത്തിൽ എള്ള് ഉൾപെടുത്തുകയെന്നതുമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ആയുർ ഗ്രാമം പദ്ധതി സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ.ജിൻഷ പറഞ്ഞു. മൂന്ന് മാസം കൊണ്ടാണ് വിളവെടുത്തത്. കൗമാരക്കാരായ പെൺകുട്ടികളുടെ രക്ത അളവ് വർദ്ധിപ്പിക്കുവാനും എല്ലിനും പല്ലിനും ഗുണം ചെയ്യുന്നതുമായ എള്ള് കൊണ്ടുള്ള മുപ്പതിലധികം പലഹാരങ്ങൾ തയ്യാറാക്കി വിദ്യാർത്ഥികൾക്ക് നൽകി.

എള്ള് പഴം പൊരി, എള്ള് പായസം, എള്ള് വട, എള്ള് പറോട്ട, എള്ള് ചപ്പാത്തി, എള്ള് പുട്ട്, എള്ള് ഇഡലി, എള്ള് കപ്പ പുഴുക്ക്, എള്ള് ഓംലെറ്റ്, എള്ള് ഇടിയപ്പം, എള്ള് കഞ്ഞി തുടങ്ങി നിരവധി വിഭവങ്ങളാണ് തയ്യാറാക്കിയത്. സെൻട്രൽ മാറാടി അങ്കണവാടിയിലെ അഡോളസെന്റ് ഗേൾസ് ക്ലബ്ബായ വർണ്ണകൂട്ടിലെ അംഗങ്ങളും മറ്റു വിദ്യാർത്ഥികളും ചേർന്നാണ് വിഭവങ്ങൾ തയ്യാറാക്കിയത് പി.റ്റി.എ പ്രസിഡന്റ് സിനിജ സനിൽ, സ്കൂൾ വികസന സമിതി ചെയർമാൻ റ്റി.വി അവിരാച്ചൻ ,സ്കൂൾ പ്രിൻസിപ്പൽ റനിത ഗോവിന്ദ് ,ഹെഡ്മാസ്റ്റർ അജയൻ എ.എ , ചീഫ് മെഡിക്കൽ ഓഫീസർ ഡോ.ഷീല പി.റ്റി, സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ.ജിൻഷ ആർ, ഡോ. മനു വർഗീസ്, ജിമിനി ജോസഫ്, കൃഷി ഓഫീസർ എൽദോസ് എബ്രഹാം, കൃഷി അസിസ്റ്റന്റ് സുമേഷ് ,പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി, വിനോദ് ഇ.ആർ, റോണി മാത്യു, ശ്രീകല ജി, കൃഷ്ണപ്രിയ, ചിത്ര ആർ. എസ് , അബിത രാമചന്ദ്രൻ, സ്കൂൾ കൗൺസലർ ഹണി വർഗീസ്, മിൻസി ബാബു, സിന്ധു, അങ്കണവാടി റ്റീച്ചർ ചന്ദ്രിക, ഡോണറ്റ് ഡേവിഡ് അഖില സൈബു തുടങ്ങിയവർ പങ്കെടുത്തു