മരട്‌: മോസ്ക് റോഡ് റസിഡന്റ്സ് അസോസിയേഷൻ (എം.ആർ.ആർ.എ) 9-ാമത് വാർഷികാഘോഷം നടത്തി. കുട്ടികളുടെ രചനാമത്സരങ്ങൾ, കുട്ടികളുടേയും കുടുംബാംഗങ്ങളുടേയും കലാകായിക മത്സരങ്ങൾ, വാർഷിക പൊതുയോഗം എന്നിവ നടത്തി. തുടർന്നു നടന്ന സാംസ്കാരിക സമ്മേളനം ട്രൂറ ചെയർമാൻ വി.പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. എം.ആർ.ആർ.എ പ്രസിഡന്റ് എ.എം.മുഹമ്മദ് അദ്ധ്യക്ഷനായി. ചാർളി മൂഴാപ്പിള്ളി സമ്മാന വിതരണം നടത്തി. ഐ.ജി. അരുൾദാസ്, പി ഡി.ശരത്ചന്ദ്രൻ, ദിവാകരൻ കുളത്തുങ്കൽ, വി.എസ്.ജോളി, വിജു എന്നിവർ സംസാരിച്ചു. അസോസിയേഷൻ ഭാരവാഹികളായി എ.എം. മുഹമ്മദ് (പ്രസിഡന്റ്), വിജു, അനില, കൃഷ്ണകുമാർ (വൈസ് പ്രസിഡന്റുമാർ), ബോബി കാർട്ടർ (സെക്രട്ടറി), കെ.എസ്. ജോളി (ജോ: സെക്രട്ടറി), ദിവാകരൻ കുളത്തുങ്കൽ (ട്രഷറർ) എന്നിവർ ഉൾപ്പടെ 17 അംഗ കമ്മിറ്റിയേയും തിരഞ്ഞെടുത്തു.