പട്ടിമറ്റം: അറക്കപ്പടി ജയഭാരത് കോളേജ്ഗ്രൗണ്ടിൽ നടന്ന കുന്നത്തുനാട് ക്രിക്കറ്റ്ലീഗ് സീസൺ 2 സമാപിച്ചു. ഫൈനലിൽ ടൈഗർ ബോയ്സ് അറക്കപ്പടി ജേതാക്കളായി. സമാപനസമ്മേളനം അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അഗാപ്പെ ഡയഗ്നോസ്റ്റിക് പ്രൊഡക്ഷൻഹെഡ് എ.ജി. ജെയ്‌സൺ, മുൻ ബ്ളോക്ക് പഞ്ചായത്ത് അംഗം ബാബു സെയ്താലി, ടി.എ. റംഷാദ് തുടങ്ങിയവർ സംസാരിച്ചു.