എളവൂർ: പുളിയനം എളവൂർ കെ-റെയിൽ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ 24ന് നടക്കുന്ന സെക്രട്ടേറിയേറ്റ് മാർച്ച് വിളംമ്പര ചെയ്ത് കൊണ്ട് ഇരുചക്രവാഹനറാലി നടത്തി. റാലി റോജി എം.ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എളവൂർ സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. ലുക്കോസ്‌കുന്നത്തൂർ, ഡി.സി.സി സെക്രട്ടറിമാരായപി.വി.ജോസ്,എസ്.ബി.ചന്ദ്രശേഖര വാര്യർ,പൗലോസ്‌ കല്ലറക്കൽ,എളവൂർ സെന്റ് മേരീസ് പള്ളി വികാരി ഫാ.ടോണിവെല്ല്യടത്ത് ,സമര സമിതി അങ്കമാലി മേഖലാ കൺവീനർ കെ.സിജയൻ, എം.പി.നാരായണൻ, നിധിൻസാജു ,ജെസ്സിജോയ്, സി.ലുത്ത് ഗാർദ് , എ.ഒ.പൗലോസ്, ടോമിപോൾ ,എസ്.ഡിജോസ്,അഭിയ ആന്റണി ,സാന്റോ പാനികുളം, കെ.എം തോമസ് സുനിൽ ജെ.അറക്കലാൻ,സി.പിഡേവീസ്എന്നീവർപ്രസംഗിച്ചു.