പറവൂർ: വിദ്യാർത്ഥികളുടെ അക്കാഡമിക കലാ-സാംസ്കാരിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ പറവൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടപ്പിലാക്കുന്ന ഇൻസ്പെയർ 2022ന്റെ ഭാഗമായി അറിവ് എന്ന പേരിൽ ഇ മാഗസിനും യുട്യൂബ് ചാനലും തുടങ്ങി. മാദ്ധ്യമ പ്രവർത്തകൻ പി.എസ്. രഞ്ജിത്തും കുട്ടികൾക്കായുള്ള റിഥം ഡാൻസ് ക്ലബ്ബ് കൊറിയോഗ്രാഫർ ഡി. സുദർശനനും ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജാസ്മിൻ കരിം അദ്ധ്യക്ഷത വഹിച്ചു. സംഗീതജ്ഞൻ ഡോ. ബി. ഗോപൻ, ഡി. സുദർശനൻ എന്നിവരെ ആദരിച്ചു. പ്രിൻസിപ്പൽ കെ.ആർ. ഗിരിജ, പി.ടി. വിക്രമൻ, കെ.ആർ. രാജശ്രീ, പി.ജെ. സ്റ്റെല്ല, കെ.ഇ. അനിൽ എന്നിവർ സംസാരിച്ചു.