ilahiya
പേഴയ്‌ക്കാപ്പിള്ളി ഇലാഹിയ ആർട്‌സ് കോളേജിൽ സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന-തിമിര നിർണയക്യാമ്പ് സക്കീ‌ർ ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: പേഴയ്‌ക്കാപ്പിള്ളി ഇലാഹിയ ആർട്‌സ് കോളേജിലെ നാഷണൽ സർവീസ് യൂണിറ്റിന്റെയും, ഇലാഹിയ സോഷ്യൽ എംപവർമെന്റ് സെല്ലിന്റെയും പങ്കാളിത്തത്തോടെ അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയുമായി ചേർന്ന് സൗജന്യ നേത്രപരിശോധന-തിമിര നിർണയ ക്യാമ്പ് നടത്തി. പഞ്ചായത്ത് അംഗം സക്കിർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ സി.പി. മുഹമ്മദ്, പ്രിൻസിപ്പൽ ഡോ. ബെന്നി ജോസഫ്, എൻ.എസ്.എസ് കോ ഓർഡിനേറ്റർ സിജോ കൊട്ടാരത്തിൽ, വോളണ്ടിയർ സെക്രട്ടറി ഫിറോസ് മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.